Learn Microsoft Word in Malayalam

0
Certificate

Paid

Language

Level

Beginner

Last updated on November 6, 2024 7:35 pm
Add your review

What you’ll learn

  • മൈക്രോസോഫ്റ്റ് വേർഡ് ഉപയോഗിച്ച് ഡോക്യൂമെന്റസ് തയാറാക്കുന്നതെങ്ങനെ
  • വേർഡ് ഡോക്യൂമെന്റസ് പ്രിന്റ് (Print) ചെയ്യുന്നതെങ്ങനെ
  • മൈക്രോസോഫ്റ്റ് വേർഡ് ലെ കീബോർഡ് ഷോർട്ട്ക്കട്ടുകൾ
  • മൈക്രോസോഫ്റ്റ് വേർഡിലെ അധികമാർക്കും അറിയില്ലാത്ത ടെക്നിക്കുകൾ

Microsoft Word പഠിക്കാനും, സ്വന്തം Document Processing Skill മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി പൂർണമായും മലയാളത്തിൽ തയ്യാറാക്കായിരിക്കുന്ന കോഴ്‌സാണിത്.

എന്ത് കൊണ്ട് വേർഡ്?

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡോക്യുമെന്റ് പ്രോസസ്സിംഗ് ആപ്പ്ളിക്കേഷനുകളിൽ ഒന്നാണ് MS Word. ലെറ്ററുകൾ, റിപ്പോർട്ടുകൾ, ബയോഡാറ്റകൾ എന്നിങ്ങനെ പല തരത്തിലുള്ള ഡോക്യൂമെന്റുകൾ തയ്യാറാക്കുക, ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായിട്ടു വേർഡ് ഉപയോഗിക്കാൻ സാധിക്കും.

മൈക്രോസോഫ്റ്റിന്റെ കണക്കു പ്രകാരം ലോകത്താകെ 120 കോടി ആളുകൾ ആണ് മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നത്. അതിൽ 50 കോടിയോളം ആളുകൾ വേർഡ് എന്ന സോഫ്റ്റ്‌വെയറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു.

MS Word എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമുണ്ടോ?

ഇന്ന് സർക്കാർ ഓഫീസുകൾ വരെ കംപ്യൂട്ടറൈസിഡാണ്. ഐ.ടി. മേഖലയിലുള്ളവർക്കു മാത്രം ഉപയോഗിക്കാവുന്നതോ ഉപയോഗപ്പെടുന്നതോ അല്ല ഈ സോഫ്റ്റ്‌വെയർ. കമ്പ്യൂട്ടർ ഉപയോഗിച്ച് ജോലി നടക്കുന്ന ഏതു തൊഴിൽ മേഖല എടുത്തു നോക്കിയാലും അവിടെ Word ഉപയോഗിക്കുണ്ടാവും.

ഇത് തുടക്കക്കാർക്ക് വേണ്ടി മാത്രമുള്ള കോഴ്‌സാണോ?

രണ്ടു തരത്തിലുള്ള ആളുകൾക്ക് ആണ് ഈ കോഴ്സ് പ്രയോജനപ്പെടുക.

  1. തുടക്കക്കാർ. അതായത്, ഒന്നിൽ നിന്ന് MS Word പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ.

  2. MS Word സ്ഥിരമായി ഉപയോഗിക്കുന്ന ആളുകൾ. അത്തരം ആളുകൾക്ക് വേർഡിലുള്ള അവരുടെ അറിവിന്റെ വിടവുകൾ നികത്താനും, എക്സൽ സ്കിൽ മെച്ചപ്പെടുത്താനും ഈ കോഴ്സ് സഹായിക്കുന്നു.

എന്തൊക്കെ വിഷയങ്ങൾ ആണീ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്?

  • പുതിയ Word ഡോക്യൂമെന്റുകൾ തയ്യാറാക്കുന്നതെങ്ങനെ?

  • നമ്മുടെ കംപ്യൂട്ടറിൽ ഉള്ള ഡോക്യൂമെന്റുകൾ  ഓപ്പൺ ചെയ്യുന്നതെങ്ങനെ, അവയിൽ ആവശ്യമുള്ള മാറ്റം വരുത്തുന്നതെങ്ങനെ?

  • MS Word എന്ന സോഫ്റ്റ്‌വെയറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂളുകൾ

  • വേർഡ് ഡോക്യൂമെന്റുകൾ പ്രിന്റ് ചെയ്യുന്നതെങ്ങനെ, PDF ഫയലുകൾ ആക്കി മാറ്റുന്നതെങ്ങനെ

ഇങ്ങിനെ വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും എന്ന് വേണ്ട ജോലി ആവശ്യങ്ങൾക്കായി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന എല്ലാ ആളുകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങളാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

Topics covered in this Course

  • ഒരു പുതിയ വേർഡ് ഡോക്യുമെന്റ് നിർമിക്കുന്നതെങ്ങനെ, നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ള ഡോക്യൂമെന്റുകൾ തുറന്ന് ഉപയോഗിക്കുന്നതെങ്ങനെ, നമുക്ക് വേണ്ടുന്ന പേരുകളിൽ ഡോക്യൂമെൻറ്റുകൾ സേവ് ചെയ്യുന്നതെങ്ങനെ (  How to Create a Blank document, Open existing documents, Edit and Save documents)

  • വേർഡ് റിബ്ബണും അതിലെ വിവിധ ടാബുകളും (Word Ribbon and different tabs on the Ribbon)

  • വേർഡ് ഡോക്യൂമെന്റിൽ ഡേറ്റ എന്റർ ചെയ്യുന്നതെങ്ങനെ (Entering data in a Word document)

  • വേർഡ് ഡോക്യൂമെന്റിൽ ഡേറ്റ സെലക്ട് ചെയ്യുന്നതെങ്ങനെ (Selecting data in a Word document)

  • വേർഡ് ഡോക്യൂമെന്റിലൂടെ നാവിഗേറ്റ് ചെയ്യുന്നതെങ്ങനെ (Navigating through Word documents)

  • വേർഡ് ഡോക്യൂമെൻറ്റുകൾ ഫോർമാറ്റ് ചെയ്യുന്നതെങ്ങനെ (Formatting Word documents)

  • വേർഡിൽ ബുള്ളറ്റെഡ് ലിസ്റ്റുകൾ നിർമിക്കുന്നതെങ്ങനെ (How to create Bulleted and Numbered Lists in Word)

  • വേർഡിലെ മിനി ടൂൾബാർ (Mini Toolbar in MS Word)

  • വേർഡിലെ സ്‌റ്റൈൽസ് എന്ന ടൂൾ ഉപയോഗിക്കുന്നത് എന്തിന്, എങ്ങിനെ? (MS Word Styles)

  • വേർഡ് ഡോക്യൂമെന്റിൽ മാർജിൻസ്‌ ആഡ് ചെയ്യുന്നതെങ്ങനെ (Margins in Word documents)

  • വേർഡ് ഡോക്യൂമെന്റിൽ കോളങ്ങൾ ആഡ് ചെയ്യുന്നതെങ്ങനെ (Adding columns to documents)

  • വേർഡിലെ പേജ് ബ്രെയ്ക്കുകളും സെക്ഷൻ ബ്രെയ്ക്കുകളും (Page breaks and Section breaks)

  • വേർഡ് ഫൈലിലെ പേജുകളെ നീളത്തിലും വീതിയിലും അറേഞ്ച് ചെയ്യുന്നതെങ്ങനെ (Changing orientation of a Page/Pages)

  • വേർഡ് ഡോക്യൂമെന്റുകളിലെ പേജ് ബാക്ക്ഗ്രൗണ്ടിൽ ആവശ്യമുള്ള മാറ്റം വരുത്തുന്നതെങ്ങനെ( Modifying Page background)

  • വേർഡിലെ ഹെഡ്ഡെഴ്സും ഫൂട്ടേഴ്സും (Headers and Footers in Word documents)

  • വേർഡിലെ ഫൈൻഡ് ആൻഡ് റീപ്ലേസ് എന്ന ടൂൾ (Find and Replace tool in MS Word)

  • വേർഡ് ഡോക്യൂമെന്റുകൾ പ്രിന്റ് ചെയ്യുന്നതെങ്ങനെ (How to print Word documents)

  • വേർഡ് ഡോക്യൂമെന്റുകളെ പിഡിഫ് ഫയലുകൾ ആക്കി മാറ്റുന്നതെങ്ങനെ (How to export Word documents as PDF files)

  • വേർഡ് ഡോക്യൂമെന്റുകൾ ഇമെയിൽ ആയിട്ട് അയക്കുന്നതെങ്ങനെ (How to email Word documents)

  • വേർഡ് ഡോക്യൂമെന്റുകളിലെ അക്ഷരതെറ്റുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ടൂൾ (Spell Checker in Microsoft Word)

Who this course is for:

  • തുടക്കക്കാർ. Microsoft Word ഒന്നിൽ നിന്നും പഠിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവർ
  • ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ ഡോക്യുമെന്റ് പ്രോസസ്സിംഗ് (Document processing) പരിജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ
  • അധികമാർക്കും അറിയാത്ത MS Word Tips and Tricks പഠിക്കാൻ ആഗ്രഹിക്കുന്നവർ
×

    Your Email (required)

    Report this page
    Learn Microsoft Word in Malayalam
    Learn Microsoft Word in Malayalam
    LiveTalent.org
    Logo
    Skip to content